Kerala
അംഗനവാടി ടീച്ചർ കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം. രാത്രി കുട്ടി നിർത്താതെ കരയുന്നത് കണ്ട് മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം പറയുന്നത്
ഇതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് കുട്ടിക്ക് മർദനമേറ്റത്. ആശുപത്രി അധികൃതരാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്
ചൈൽഡ് വെൽഫെയർ അധികൃതർ അധ്യാപികയോട് വിശദീകരണം തേടി. താൻ അടിച്ചിട്ടില്ലെന്നാണ് ഇവർ ഉറച്ച് പറയുന്നത്. അന്വേഷണവിധേയമായി അധ്യാപികയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.