Kerala

പാലക്കാട് 14 വയസുകാരനെ കാണാതായതായി പരാതി; ഊർജിത അന്വേഷണം

പാലക്കാട് 14 വയസുകാരനെ കാണാതായതായി പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ ഒന്നര മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കുട്ടി ഇതുവരെ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ പറയുന്നു. 

അന്വേഷണത്തിൽ കുട്ടി ഒലവക്കോട് ഭാഗത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മങ്കര പോലീസ് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് 13 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായിരുന്നു. ഇവരെ പിന്നീട് ഒലവക്കോട് റെയിൽവേ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു.
 

See also  പ്രതിക്ക് 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി; വേണമെങ്കിൽ ബോസ്റ്റൽ സ്കൂളിൽ നിന്ന് മാറ്റാം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Related Articles

Back to top button