Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു ഉണ്ടായിരുന്നത്

അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി

വിവിധ ഇടങ്ങളിൽ മഴക്കെടുതി തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി എഴുകുംവയലിൽ ഒരേക്കർ കൃഷി ഭൂമി ഒലിച്ചുപോയി.
 

See also  ന്യൂനപക്ഷ സംഗമം നടത്തുന്നുവെന്നത് നുണ; ന്യൂനപക്ഷ വകുപ്പ് നടത്തുന്നത് വികസന സെമിനാർ

Related Articles

Back to top button