Kerala

രണ്ട് വയസുകാരി മകളുടെ കൊലപാതകം; മൊഴി നൽകാതെ ശ്രീതു

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മൊഴി നൽകാതെ ശ്രീതു. പോലീസ് ചോദ്യം ചെയ്തിട്ടും ശ്രീതു കൃത്യമായ കാര്യം പറയുന്നില്ല. നേരത്തെ വഞ്ചനാകേസിൽ അറസ്റ്റിലായ ശ്രീതുവിനെ സഹതടവുകാരായ മോഷണക്കേസ് പ്രതികളാണ് ജാമ്യത്തിലിറക്കിയത്

ജാമ്യത്തിലിറങ്ങിയ ശ്രീതു പാലക്കാട് സഹതടവുകാരിയുടെ സംരക്ഷണയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന്റെ കൊലപാതക കേസിലും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശ്രീതുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും

കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിന്റെ പങ്ക് വ്യക്തമാണെന്ന് പോലീസ് പറയുന്നു. ഹരികുമാറും ശ്രീതുവും തമ്മിൽ അസാധാരണ ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ്‌
 

See also  തൃത്താലയിൽ എസ് സി കോർഡിനേറ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button