കേരള സർക്കാർ നേരിട്ട് നിയമനം നടത്തുന്നു

കേരള ഡെന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.
വജ്ര ജൂബിലി ഫെല്ലോഷിപ്പ്: കോ-ഓർഡിനേറ്റർ ഒഴിവ്
സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കോ-ഓർഡിനേറ്ററെ സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു വർഷക്കാലയളവിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 32560 രൂപ പ്രതിമാസ കരാർവേതനത്തോടെയാകും നിയമനം. കലാ സാഹിത്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ വേണ്ടത്ര കഴിവ് തെളിയിച്ചിട്ടുള്ളതുമായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടത്തുക. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പിഒ തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2478193. ഇ-മെയിൽ: culturedirectoratec@gmail.com.
കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics from a recognised University or First Class or Second Class Diploma (equivalent to Degree) with not less than 55% marks in painting from a recognised University or Institution with Second Class Masters Degree in Graphics. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ആർസിസിയിൽ സ്റ്റാഫ് നഴ്സ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 29നു വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: www.rcctvm.gov.in.
കേരള ഡന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.
ഡ്രംസ് അധ്യാപകൻ
വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഡ്രംസ് അധ്യാപകനെ ആവശ്യമുണ്ട്.. അപേക്ഷ നവംബർ 28 വരെ സ്വീകരിക്കും. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.comഎന്ന മെയിൽ ഐ.ഡി വഴിയോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2354771.
രജിസ്ട്രാർ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്സിങ് കോളജിലെ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന്‍ ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഡിസംബർ 19 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഡോക്ടര്‍മാരെ നിയമിക്കുന്നു
ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്ജന്, സിവില്‍ സര്ജന് എന്നീ തസ്തികകളില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര് ടി സി എം സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എം ബി ബി എസ് സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന് ഐ ഡി/ ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ നല്‍കണം. തുടര്‍ന്ന് ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2333242.
ഫീമെയില്‍ വാര്‍ഡനെ ആവശ്യമുണ്ട്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നെടുംകണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ഫീമെയില്‍ വാര്‍ഡനെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വൃു നടക്കും. എസ്എസ്എല്‍സി പാസായ, 55 വയസില്‍ താഴെ പ്രായമുളള, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍വൃുവില്‍ പങ്കെടുക്കുന്നവര്‍ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ,് പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297
എസ് സി പ്രൊമൊട്ടര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്വ്യുനടക്കും. പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായിട്ടുളള 40 വയസില്‍ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍വൃുവില്‍ പങ്കെടുക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് ), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297.
മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്
മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം ബ്ലോക്കുകളിലേക്കും, ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്കും വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 27 ന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. രാത്രികാല സേവനത്തിന് താല്പര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുളളള ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടറുടെ തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.
ജോലി ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കുന്നതാണ്. ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എഡിറ്റിംഗ്/പ്രൂഫ് റീഡിങ്/ഡിറ്റിപി/പേജ് ലേ ഔട്ട് ആ൯്റ് പബ്ലിക്കേഷ൯ ഓഫ് ബുക്ക്സ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള 18-36 പ്രായപരിധിയിമുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 02/12/2023 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.
ജൂനിയർ റസിഡ൯്റ് കരാർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡ൯്റുമാരെ 45000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർഥികൾ 24ന് മുമ്പായി യോഗ്യത (എംബിബിഎസ് ), വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷ ക്ഷണിച്ചു
എറണാകുളം പി.എം. ജി.എസ്. വൈ. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഓവർസീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം 20065 രൂപ. സിവിൽ ഡിപ്ലോമ, ആട്ടോകാഡ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പത്ത് ദിവസത്തിനകം തപാൽ മുഖേന ലഭ്യമാകണം. വിലാസം: എക്സിക്യുട്ടീവ് എഞ്ചിനിയർ, പി..ഐ.യു. ( പി. എം.ജി.എസ്.വൈ), മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് , 682030.
ഡോക്ടറുടെ ഒഴിവ്
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നു. പ്രതിമാസം 41,000 രൂപയാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളറട മെഡിക്കൽ ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ; കൂടികാഴ്ച 22 ന്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 22ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.യോഗ്യത – ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എസ്.സി ബിരുദവും (55ശതമാനം മാര്‍ക്കോടെ പാസ് ആയിരിക്കണം) നെറ്റും.
ട്രെയിനി സ്റ്റാഫ് ; കൂടിക്കാഴ്ച 30 ന്
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി. അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാസായിരിക്കണം. ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയര് ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി. അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാസായിരിക്കണം. ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയര് ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763
ട്രസ്റ്റി നിയമനം
പാലക്കാട് ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. പാലക്കാട് താലൂക്കിലെ പുതുശ്ശേരി നെടുമ്പ്രയൂര്‍ ദേവസ്വം, ഓലശ്ശേരി ശ്രീ അന്തിമഹാകാളന്‍ ദേവസ്വം, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതി ദേവസ്വം, ചിറ്റൂര്‍ താലൂക്കിലെ പല്ലശ്ശന ശ്രീ പുത്തന്‍കാവ് ഭഗവതി ദേവസ്വം, കൊല്ലങ്കോട് ശ്രീ പെരുമാള്‍ കോവില്‍ ദേവസ്വം എന്നിവിടങ്ങളിലാണ് നിയമനം. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777
ജോബ് ഫെയര്‍ 25 ന്
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എവര്‍ ജോബ്സ് പാലക്കാട് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നവംബര്‍ 25 ന് രാവിലെ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് നാട്ടുകല്ലിലുള്ള ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ., എം.സി.എ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയുടെ ആറ് സെറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം എത്തണം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാകും. നാല്‍പ്പതിലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ മൂവായിരത്തിലധികം ഒഴിവുകളാണുള്ളതെന്ന് വ്യവസായ വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.everjoins.com/ejgrp/joingrpchtr.html, 9544822056, 6282729180.
അധ്യാപക നിയമനം
പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്കൂളിന് കീഴിലുള്ള പാലക്കാട് ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് (ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്കില്‍സ്) തസ്തികയില്‍ താത്ക്കാലിക അധ്യാപക നിയമനം. ഇംഗ്ലീഷ് വിഷയത്തില്‍ എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 23 ന് രാവിലെ 10 ന് പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9447370383
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വയനാട് മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരദുവും റേഡിയോ ഡയഗ്നോസിസില്‍ പി.ജി.യും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളുമായി നവംബര്‍ 28 ന് രാവിലെ 11 ന് വയനാട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 299424.
സീനിയര്‍ റസിഡന്റ് നിയമനം
വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബിയും ടിസിഎംസി / കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യതാ രേഖകള്‍ സഹിതം നവംബര്‍ 28 ന് രാവിലെ 11.30 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 299424.
ഗസ്റ്റ് അദ്ധ്യാപക നിയമനം
മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ലക്ചര്‍ തസ്തികയിലും, ഇലക്ട്രിക്കല്‍ ആന്റ് ഇലക്രോണിക്സ്, സിവില്‍(പ്ലംബിങ്ങ്), മെക്കാനിക്കല്‍(ടര്‍ണിങ്ങ്), ഇലക്ട്രോണിക്സ് എന്നീ വിഭാഗത്തിലെ ട്രേഡ്സ്മാന് തസ്തികയിലേക്കും ദിവസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 22 ന് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടക്കും. ലക്ചറര്‍ തസ്തികയക്ക് അതാതു വിഷയത്തിലെ ഒന്നാം ക്ലാസ് ബിടെക്കും ട്രേഡ്സ്മാന് തസ്തികയില്‍ അതാതു ട്രേഡുകളില്‍ ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍ സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 10 ന് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04936 247 420.
അപേക്ഷ ക്ഷണിച്ചു
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ നവംബര്‍ 27 ന് തുടങ്ങുന്ന സൗജന്യ കൂണ് കൃഷിയുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04936 206132, 8078711040
പാരാമെഡിക്സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 24 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ സുല്‍ത്താന്‍ ബത്തേരി പട്ടകവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. നേഴ്സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകളിലുള്ള ഡിപ്ലോമ, ബിരുദം എന്നിവയില്‍ അംഗീകൃത യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായമുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹികം കൂടിക്കാഴ്ചക്ക് ഹാജരാകരണം. ഫോണ്‍: 04936 221074.
താത്കാലിക നിയമനം
മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി ehealthmlp@gmail.com എന്ന മെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832736241.
തൊഴിൽമേള 25ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള നവംബർ 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570.
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം: അഭിമുഖം 23ന്
ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 50ലധികം ഒഴിവുകളുണ്ട്. പ്ലസ് ടു, ഡിഗ്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, എം.കോം, ബി.കോം+ടാലി, കംമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ബിരുദം/ഡിപ്ലോമ/പിജി, ഐ.ടി.ഐ. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ നവംബര്‍ 23ന് രാവിലെ 10ന് എപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477-2230624, 8304057735
സര്‍ക്കാര്‍ അഭിഭാഷക ഒഴിവ്: അപേക്ഷിക്കാം
ആലപ്പുഴ: ഹരിപ്പാട് മുന്‍സിഫ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ വിലാസം, ജനന തീയതി, എന്‍ട്രോള്‍മെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ സെഷന്‍സ് കേസുകളുടെ നടത്തിപ്പ് സംബന്ധിച്ചും ക്രിമിനല്‍ കേസുകള്‍ നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ചുമുള്ള രേഖകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 30ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ നല്‍കണം.
ഇ-ഹെല്‍ത്ത് പദ്ധതിയില്‍ താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്ഡ്വെയര് ആന്റ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുന്‍പരിചയം നിര്‍ബന്ധമില്ല. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : https://forms;gle/CNHRQny91jnzRqcRA , www.arogyakeralam.gov.in, www.ehealth.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745799943.
ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്
ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത- ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്. യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2331016.
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി. അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാസായിരിക്കണം. ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയര് ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763
സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഒഴിവ്
കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനത്തിന് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ള്യു / ക്ലിനിക്കല്‍ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇന്‍ സൈക്കോളജി, സൈക്യാട്രി / ന്യൂറോ സയന്‍സസില്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാരിതര ഹെല്‍ത്ത് പ്രൊജക്റ്റ് / പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ച് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 25 – 45.
ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 27നകം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്, പാലക്കാട് എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണെന്ന് വനിതാ സംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 8281999061.