Kerala

രണ്ട് പ്രതികൾക്കും എട്ട് വർഷത്തെ കഠിന തടവ്

സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ രണ്ട് പ്രതികളെയും എട്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കൊച്ചിയിലെ എൻഐഎ കോടതി. രണ്ട് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുല്ല എന്നിവരെയാണ് എട്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്

ഇരുവർക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായി കോടതി ഉത്തരവിൽ പറഞ്ഞു. മൂന്ന് വകുപ്പുകളിലായി എട്ട് വർഷം വീതം കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2019ലാണ് എൻഐഎ കേസ് അന്വേഷണം ആരംഭിച്ചത്

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങൾ പ്രചരിപ്പിക്കുക, സമൂഹമാധ്യമങ്ങളിൽ ആശയപ്രചാരണം നടത്തുക എന്നിവയാണ് പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയ കുറ്റം. യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാൻ നേരിട്ട് ഇരുവരും നീക്കം നടത്തിയെന്നും എൻഐഎ കണ്ടെത്തി.
 

See also  നീന്തൽ കുളങ്ങൾക്ക് കർശന സുരക്ഷാ നിർദേശങ്ങൾ

Related Articles

Back to top button