Kerala

പാലോട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതികൾ വയനാട്ടിൽ പിടിയിൽ

തിരുവനന്തപുരം പാലോട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതികൾ പിടിയിൽ. വയനാട് മേപ്പാടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അയൂബ് ഖാൻ, മകൻ സെയ്താലി എന്നിവരാണ് പിടിയിലായത്

ഞായറാഴ്ച കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വെച്ചാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികളെ പാലോട് പോലീസ് വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. കൊല്ലത്ത് വെച്ച് ഡ്രൈവർക്ക് ഫോൺ വന്നതോടെ സംസാരിക്കാനായി വണ്ടി ഒതുക്കി നിർത്തി പുറത്തിറങ്ങിയിരുന്നു

ഇതിനിടയിലാണ് പ്രതികൾ വണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി ഓടി രക്ഷപ്പെട്ടത്. കൈ വിലങ്ങുമായാണ് പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് വയനാട്ടിലെത്തി ഒളിച്ച് കഴിയുകയായിരുന്നു പ്രതികൾ
 

See also  ഇടുക്കിയിൽ പിക്കപ് വാൻ പുറകോട് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു

Related Articles

Back to top button