Kerala

പവന് ഇന്ന് വർധിച്ചത് 880 രൂപ, 87,000ത്തിലെത്തി

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് ഇന്ന് ഒറ്റയടിക്ക് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 87,000 രൂപയായി. ചരിത്രത്തിലാദ്യമാണ് സ്വർണവില 87,000ത്തിൽ എത്തുന്നത്.

ഇന്നലെയാണ് പവന്റെ വില ആദ്യമായി 86,000 കടന്നത്. ഒരു ദിവസത്തിന് പിന്നാലെ 87,000 കടന്ന് കുതിപ്പ് തുടരുകയാണ്. ഗ്രാമിന് ഇന്ന് 110 രൂപയാണ് വർധിച്ചത്. സെപ്റ്റംബർ ആദ്യം 77,740 രൂപയായിരുന്നു പവന്റെ വില

ഒരു മാസത്തിനിടെ പതിനായിരത്തോളം രൂപയാണ് പവന് വർധിച്ചത്. സെപ്റ്റംബർ 9ന് ആണ് പവന്റെ വില ആദ്യമായി 80,000 കടന്നത്. 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നു. ഗ്രാമിന് 90 രൂപ വർധിച്ച് 8898 രൂപയിലെത്തി.
 

See also  അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ പിക്കപ് വാനിന് മുകളിൽ ഗർഡർ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

Related Articles

Back to top button