Kerala

14 വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴയിൽ പതിനാല് വയസുള്ള വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോനാണ്(35) അറസ്റ്റിലായത്. 

പടനിലം വഴിയുള്ള സ്വകാര്യ ബസിലെ ഡ്രൈവറായ പ്രതി വിദ്യാർഥിനിയെ സ്‌നേഹം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിൽ പോയ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പീഡനത്തിന് ഇരയായതായും ഗർഭിണിയായതായും കണ്ടെത്തി. കുട്ടിയെ പ്രതി ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

See also  ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കിൽ ഹോർഡിംഗ്‌സ് അടിക്കാമായിരുന്നല്ലോ: രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button