Kerala

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. 

അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണ തീരുമാനം പൂർണമായും അംഗീകരിക്കുന്നതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ പ്രതികരിച്ചു. കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ട്. സർക്കാർ പൂർണമായും സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

സർക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കുമില്ല. തീർഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് ജോലി. ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല. ദേവസ്വം ബോർഡിനെ സാമ്പത്തികമായി സഹായിക്കുക മാത്രമേ ചെയ്യാറുള്ളൂവെന്നും മന്്തരി പറഞ്ഞു
 

See also  ഉമാ തോമസ് എം എല്‍ എ വീണ സംഭവം: ഇവന്റ് മാനേജര്‍ അറസ്റ്റില്‍

Related Articles

Back to top button