Kerala

സ്വർണപ്പാളി വിവാദം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

ശബരിമലയിലെ സ്വർണപ്പാളി വിവാദം ഇന്ന് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നു

നേരത്തെ പ്രശ്‌നം അടിയന്തരപ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോതിയുടെ പരിഗണനയിൽ ആയതിനാൽ ചർച്ച അനുവദിച്ചരുന്നില്ല. അതേസമയം സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണി കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

സർവകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിൽ എത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസലറെ ഒഴിവാക്കി അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവകലാശാല നിയമ ഭേദഗതി ബിൽ.
 

See also  പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം

Related Articles

Back to top button