Kerala

കൊല്ലത്ത് യുവാക്കൾ തമ്മിൽ സംഘർഷം; പരുക്കേറ്റ യുവാവ് മരിച്ചു

കൊല്ലം പൊരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥാണ്(35) മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പൊരിക്കൽ ജയന്തി നഗറിലാണ് സംഭവം. ജയന്തി നഗർ സ്വദേശി അരുണും ഗോകുലും തമ്മിലാണ് സംഘർഷമുണ്ടായത്

രാത്രി ബഹളവും അലർച്ചയും കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ ഗോകുലിനെ അവശനിലയിൽ കാണുകയായിരുന്നു. എനിക്ക്  തീരെ വയ്യ, ആശുപത്രിയിൽ കൊണ്ടുപോകൂ എന്ന് ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് ഗോകുലിനെ അരുണും സമീപവാസിയും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

ഗോകുൽ മരിച്ചതോടെ അരുൺ ഇവിടെ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇരുവരുടെയും അനിയൻമാർ തമ്മിലുണ്ടായ തർക്കത്തെ കുറിച്ച് ചോദിക്കാനാണ് ഗോകുൽ ഇവിടേക്ക് എത്തിയത്. ലഹരിമാഫിയകളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
 

See also  ആക്ച്വൽ കണക്ക് പുറത്തുവിടണം: ചെന്നിത്തല

Related Articles

Back to top button