Local

സാഹിത്യോത്സവ് കലാ കിരീടം മരഞ്ചാട്ടിക്ക്

 

കൂമ്പാറ:എസ്.എസ്.എഫ് കൂടരഞ്ഞി സെക്ടർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ടുദിവസങ്ങളിലായി കൂമ്പാറയിൽ വെച്ച് നടന്ന പരിപാടിയിൽ 282 പോയിന്റുകൾ നേടി മരഞ്ചാട്ടി യൂണിറ്റ് ഒന്നാം സ്ഥാനം നേടി.

216 പോയിന്റുകൾ നേടി കൂമ്പാറ യൂണിറ്റ് രണ്ടാം സ്ഥാനവും 88 മേലെ കൂമ്പാറ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.

സൽമാനുൽ ഫാരിസ് മരഞ്ചാട്ടി,മുഹമ്മദ് അഷ്‌മിൽ പി മേലെ കൂമ്പാറ എന്നിവർ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം എസ്.എസ്.എഫ് മുക്കം ഡിവിഷൻ പ്രസിഡണ്ട് മുബശ്ശിർ ബുഖാരി ഉദ്ഘാടനം ചെയ്തു.
എസ് .എസ്. എഫ് സെക്ടർ പ്രസിഡണ്ട് ഫവാസ് മുഈനി അധ്യക്ഷതവഹിച്ചു.
എസ്.എസ്.എഫ് മുക്കം ഡിവിഷൻ ജന.സെക്രട്ടറി അഷറഫ് KV, എസ്.വൈ. എസ് കൂമ്പാറ യൂണിറ്റ് ജന.സെക്രട്ടറി അൽആശിഫ് എന്നിവർ സംസാരിച്ചു.
ഷാബിർ മരഞ്ചാട്ടി സ്വാഗതവും, യാസീൻ കൂടരഞ്ഞി നന്ദിയും പറഞ്ഞു.

See also  കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Related Articles

Back to top button