Kerala

ഈ വർഷം അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 97 പേർക്കെന്ന് മന്ത്രി; 22 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ 97 പേർക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. അതിൽ 22 പേർക്ക് ജീവൻ നഷ്ടമായി. 

അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക പടർത്തുന്നുണ്ട്. ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. ഒക്ടോബർ ഒന്നിന് കൊല്ലം ഇടവട്ടം സ്വദേശിയായ 63കാരനാണ് മരിച്ചത്. ഒക്ടോബർ 3നാണ് ഇയാളുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്

തിരുവനന്തപുരം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ രോഗ നിർണയം കൃത്യമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഉറവിടം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക പടർത്തുന്നത്.
 

See also  തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും

Related Articles

Back to top button