Kerala
ഷാഫി പറമ്പിലിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിന്റെ വാദം പൊളിയുന്നു

പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ് പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പോലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചതാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം
പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരുക്കേറ്റിരുന്നു. പേരാമ്പ്രയിൽ നടന്നത് പോലീസ് നരനായാട്ടാണെന്ന് കോൺഗ്രസ് നേതാവ് എംകെ രാഘവൻ പ്രതികരിച്ചു.
പേരാമ്പ്ര ഗവ. സികെജി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. നഗരത്തിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.