ഡോൺ ബോസ്കോ കോളേജിൽ റെട്രോ ഡേ നടത്തി

മുക്കം: ഡോൺ ബോസ്കോ കോളേജ്, മാമ്പറ്റ ആർട്സ് ക്ലബ്ബിൻ്റെയും മൂന്നാം വർഷ വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ റെട്രോ ഡേ ആഘോഷവും ഫുഡ് സ്റ്റാളും സംഘടിപ്പിച്ചു. ‘ബാക്ക് ടു 90സ്’ എന്നതാണ് ഈ വർഷത്തെ റെട്രോ ദിനത്തിന്റെ തീം. വിദ്യാർത്ഥികളും അധ്യാപകരും 90കളിലെ വേഷധാരകളിലും സംഗീതത്തിലും നിറഞ്ഞ് പഴയകാലത്തിന്റെ ഓർമ്മകൾ പുതുക്കി.പരിപാടി കോളേജ് പ്രിൻസിപ്പൽ ഫാദർ ജോബി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം, പാട്ട്, ഫാഷൻ ഷോ തുടങ്ങിയവ ആഘോഷത്തിന് നിറം പകർന്നു. കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പങ്കെടുത്ത ‘റെട്രോ റാമ്പ് വാക്ക്’ ശ്രദ്ധേയമായി.വിദ്യാർത്ഥികളിൽ പഴയ കാല സംസ്‌കാരത്തോടുള്ള ആദരവും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും മൂല്യങ്ങളും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ കോളേജ് സ്റ്റാഫ് അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കാളികളായി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സാമൂഹ്യ പ്രവർത്തന വിഭാഗത്തിന് പ്രിൻസിപ്പൽ ക്യാഷ് പ്രൈസും ട്രോഫിയും നൽകി. പരിപാടികൾക്ക് കോളജ് അദ്ധ്യാപകരായ അശ്വതി മനോഹരൻ, ശില്പ മീനാക്ഷി, അതിര കെ എന്നിവരും സ്റ്റുഡൻ്റ് കോ ഡിനേറ്ററായ ഉമർ മുക്താർ, വസുദേവ്, റിയോണ എന്നിവരും നേതൃത്വം നൽകി.