Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ടാണ്. 

രണ്ട് ദിവസത്തിനകം തെക്കുപടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണ്. ഈ ദിവസങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തിന്റെ വിട വാങ്ങലും തുലാവർഷത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് കേരളത്തിലെ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ നിലവിലുള്ള ചക്രവാത ചുഴി കന്യാകുമാരി തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപ് മേഖലക്ക് മുകളിൽ കേരളാ, തെക്കൻ കർണാടക തീരത്തിന് സമീപവും ഞായറാഴ്ചയോടെ എത്തിച്ചേർന്ന് ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യത.
 

See also  ബിന്ദു പത്മനാഭനും കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച്; സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യും

Related Articles

Back to top button