Kerala

കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ യുവാവ് നടുറോഡിലിട്ട് കുത്തി പരുക്കേൽപ്പിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് കുത്തി പരുക്കേൽപ്പിച്ചു. കരുനാഗപ്പള്ളി സ്വദേശി ചിഞ്ചുവിനാണ് പരുക്കേറ്റത്. കണ്ണമ്പള്ളിയിൽ റോഡിൽ തടഞ്ഞു നിർത്തിയാണ് ഭർത്താവ് പ്രശോഭ് ആക്രമിച്ചത്. 

ഇന്നലെ വൈകിട്ടാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. കണ്ണമ്പള്ളി ക്ഷേത്രത്തിന് സമീപം വെച്ച് റോഡിൽ ചിഞ്ചുവിനെ തടഞ്ഞു നിർത്തുകയും കുത്തുകയുമായിരുന്നു. ആക്രമണം തടഞ്ഞ ചിഞ്ചുവിന്റെ കൈയ്ക്കാണ് കുത്തേറ്റത്

യുവതിയുടെ കൈ മുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ചിഞ്ചു നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം. പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി.
 

See also  സാങ്കേതിക പദപ്രയോഗങ്ങളല്ല, പുനരധിവാസമാണ് പ്രധാനം; ഫണ്ടിൽ വ്യക്തത വേണമെന്ന് സർക്കാരുകളോട് ഹൈക്കോടതി

Related Articles

Back to top button