Kerala
വിദ്യാർഥിനി ഹിജാബ് ധരിക്കാതെ വരാമെന്ന സമ്മതപത്രം നൽകണമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്‌നപരിഹാരം നീളുന്നു. വിദ്യാർഥിനി ഇനി ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പ് നൽകണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്‌കൂൾ മാനേജ്‌മെന്റ്. അങ്ങനെയെങ്കിൽ മാത്രം കുട്ടിക്ക് സ്‌കൂളിൽ തുടരാമെന്നാണ് നിലപാട്
വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പിതാവും പറയുന്നു. വിദ്യാർഥിനി ഇന്നും സ്‌കൂളിലെത്തില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കുട്ടി മൂന്ന് ദിവസത്തേക്ക് അവധിയാണ്. കുട്ടി മാനേജ്‌മെന്റ് നിർദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് നേരത്തെ സമ്മതിച്ചിരുന്നു
എന്നാൽ വിദ്യാർഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടർ പഠനത്തിന് സ്‌കൂൾ അനുമതി നൽകണമെന്ന മന്ത്രിയുടെ പ്രസ്താവനയോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.