Kerala
രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. പിന്നാലെ തുലാവർഷം എത്തുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. തുലാവർഷത്തിന് മുന്നോടിയായി ചക്രവാത ചുഴിയും ന്യൂനമർദ പാത്തിയും രൂപപ്പെടുന്നതിന് പുറമെ കാറ്റിന്റെ അനുകൂല സാഹചര്യവും വേണം
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്
ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.