മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ

270 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിംഗ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ. തൃശ്ശൂർ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് സ്ഥാപനം. അമിത പലിശ വാഗ്ദാനം ചെയ്ത് നാലായിരത്തിലേറെ പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് കേസ്
ഒളിവിലായിരുന്ന പ്രതികൾ രഹസ്യമായി കൂർക്കഞ്ചേരിയിലെ വീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റിലായത്. മെൽക്കർ ഫിനാൻസിന് പുറമെ മെൽക്കർ നിധി, മെൽക്കർ സൊസൈറ്റി, മെൽക്കർ ടിടിഐ ബയോഫ്യൂവൽ എന്നീ പേരുകളിൽ പ്രവർത്തിച്ചാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്
വയോധികരെയും സ്ത്രീകളെയുമാണ് കൂടുതലായി ലക്ഷ്യമിട്ടത്. 2024 മാർച്ച് വരെ പലിശയും നിക്ഷേപവും നൽകിയിരുന്നുവെങ്കിലും പിന്നീട് മുടങ്ങി. തൃശ്ശൂരിലാണ് കമ്പനിയുടെ കോർപറേറ്റ് ഓഫീസ്.