Kerala

ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവരെ സർക്കാർ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ പോലീസ് അറസ്റ്റ് വൈകുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളക്കാർ സൈ്വര്യവിഹാരം നടത്തുകയാണ്. കൊള്ളക്കാരെ എന്തിനാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

കേരളത്തിലെ എല്ലാ ഭക്തജനങ്ങളെയും ഞെട്ടിപ്പിച്ചതാണ് സ്വർണക്കൊള്ള. കൊള്ളക്കാരെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. ഭക്തജനങ്ങൾ സമർപ്പിച്ച സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച ആളുകളെ എന്തിനാണ് സംരക്ഷിക്കുന്നത്. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്യണം. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനമെന്ന് വെളിപ്പെടുത്തി ആത്മഹത്യ ചെയ്ത യുവാവിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണ്. ആർ എസ് എസ് ശാഖകളിൽ നടക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെ സംബന്ധിച്ച് അന്വേഷണം വേണം. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 

See also  മുഖ്യമന്ത്രിയെ വിമർശിച്ചാൽ സാദിഖലി തങ്ങളെ അതേ നാണയത്തിൽ തിരിച്ചും വിമർശിക്കും: കെ ടി ജലീൽ

Related Articles

Back to top button