Kerala

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തെക്കൻ കേരളത്തിൽ കനത്ത മഴ

സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

രാവിലെ 10 മണിയോടെയാണ് പുതുക്കിയ മുന്നറിയിപ്പ് വന്നത്. തെക്കൻ ജില്ലകളിൽ രാവിലെ മുതൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. തുലാവർഷത്തിന് മുന്നോടിയായാണ് മഴ ശക്തമാകുന്നത്.
 

See also  കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരം പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

Related Articles

Back to top button