Kerala
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്; സ്വർണവില ഇന്ന് 2840 രൂപ വർധിച്ചു, പവന് 97,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 2840 രൂപയാണ് വർധിച്ചത്. ഇതാദ്യമായാണ് പവന്റെ വില ഒരു ദിവസം ഇത്രയുമധികം തുക വർധിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 97,360 രൂപയിലെത്തി.
ഗ്രാമിന് 355 രൂപ വർധിച്ച് 12,170 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ മാത്രം പവന് 10,800 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്വർണവില 4300 ഡോളർ പിന്നിട്ടു
ഇന്നലെ പവന് 94,920 രൂപയിലാണ് വ്യാപാരം നടന്നത്. ഒക്ടോബർ 8നാണ് സ്വർണവില ആദ്യമായി 90,000 രൂപ കടന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 250 രൂപ വർധിച്ച് ഇന്ന് 9958 രൂപയായി