Kerala

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു; അമര്‍ഷം വ്യക്തമാക്കി കെ മുരളീധരനും

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു. അമര്‍ഷം വ്യക്തമാക്കി കെ മുരളീധരനും രംഗത്തുവന്നു. താന്‍ പിന്തുണച്ചവരെ തഴഞ്ഞതിലാണ് അതൃപ്തി. കെഎം ഹാരിസിനെയാണ് കെ മുരളീധരന്‍ നിര്‍ദേശിച്ചത്. മുരളീധരന്‍ നിര്‍ദേശിച്ച ഒറ്റപ്പേരും ഹാരിസിന്റേതായിരുന്നു. 

കെപിസിസി ഭാരവാഹിയാക്കാത്തതില്‍ ചാണ്ടി ഉമ്മന്‍ അനുകൂലികളും അതൃപ്തിയിലാണ്. ചാണ്ടി ഉമ്മനെ ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു

ഇന്നലെ വനിതാ നേതാവായ ഷമ മുഹമ്മദും അതൃപ്തി പരസ്യമാക്കിയിരുന്നു. പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോ എന്ന പരിഹാസ പോസ്റ്റ് പങ്കുവെച്ചാണ് ഷമ മുഹമ്മദ് രംഗത്തുവന്നത്.

See also  കൺസെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്ന് മന്ത്രി

Related Articles

Back to top button