സഞ്ജുവിന്റെയും സൽമാന്റെയും പോരാട്ടം തുണച്ചില്ല; മഹാരാഷ്ട്രക്കെതിരെ ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങി കേരളം. ഒന്നാമിന്നിംഗ്‌സിൽ കേരളം 219 റൺസിന് പുറത്തായി. മഹാരാഷ്ട്ര ഒന്നാമിന്നിംഗ്‌സിൽ 239 റൺസാണ് എടുത്തത്. 20 റൺസ് ലീഡാണ് കേരളം വഴങ്ങിയത്
അർധസെഞ്ച്വറി നേടിയ സഞ്ജു സാംസൺ(54), 49 റൺസെടുത്ത സൽമാൻ നിസാർ, 36 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ പ്രകടനമാണ് കേരളത്തെ ഇത്രയുമെങ്കിലുമെത്തിച്ചത്. ഏഴാമനായി ഇറങ്ങിയ സൽമാൻ നിസാറിന്റെ പ്രകടനമാണ് കേരളത്തെ 200 കടത്താൻ സഹായിച്ചത്.
3ന് 35 റൺസ് എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ആദ്യ സെഷനിൽ തന്നെ 7 റൺസെടുത്ത സച്ചിൻ ബേബി പുറത്തായി. പിന്നാലെ സഞ്ജു-അസ്ഹറുദ്ദീൻ കൂട്ടുകെട്ട് കേരളത്തെ മുന്നോട്ട് കൊണ്ടുപോയെങ്കിലും 54 റൺസിൽ സഞ്ജു വീണു.
പിന്നാലെ അസ്ഹറുദ്ദീനും പുറത്തായി. അങ്കിത് ശർമ 17 റൺസിനും ഏദൻ ആപ്പിൾ ടോം 3 റൺസിനും എംഡി നിധീഷ് 4 റൺിസനും പുറത്തായി. പത്താമനായാണ് സൽമാൻ നിസാർ പുറത്താകുന്നത്.