Kerala
2 കിലോ സ്വർണം കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ട്; തന്നെ കുടുക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു. രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാരലംഘനമാണെന്നും കൂട്ടുപ്രതികളുടെ പങ്കടക്കം വ്യക്തമാകേണ്ടതുണ്ടെന്നും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കുണ്ട്. സ്മാർട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചതെന്നും അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
അതേസമയം തന്നെ കുടുക്കിയതാണെന്നായിരുന്നു മാധ്യമങ്ങളോടുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. തന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരുമെന്നും കോടതിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു.