കുട്ടി സ്‌കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി

ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്‌കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും മന്ത്രി പറഞ്ഞു
പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്നും കുട്ടിയെ സ്‌കൂൾ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കുട്ടിക്ക് സ്‌കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്‌കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച മൂലമാണ് പോകാത്തതെന്നും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു
കുട്ടി അനുഭവിക്കുന്ന മാനസികസമ്മർദം വലുതാണ്. ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നൽകുകയെന്നാണ് സർക്കാരിന്റെ നിലപാട്. കുട്ടിയെ വിളിച്ച് പ്രശ്‌നം തീർക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു