Local
കോളേജ് ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന്റെ ഫുട്ബോൾ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു.
രണ്ടുമാസത്തോളമായി കോളേജിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്ത സെലക്ഷൻ ക്യാമ്പിൽ നിന്നും 21 വിദ്യാർത്ഥികളെയാണ് കോളേജ് ടീമിലേക്ക് തെരഞ്ഞെടുത്തത്. കോഴിക്കോട് ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ ട്രെയിനർ കൃഷ്ണപ്രസാദിൻ്റെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്
കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ ആണ് ജേഴ്സി പ്രകാശനം നടത്തിയത്. കോളേജ് വൈസ് പ്രിൻസിപ്പാൾ ജിജി ജോർജ് കോളേജ് യൂണിയൻ ചെയർപേഴ്സൺ അക്ഷയ് സേവ്യർ അജു, സ്പോർട്സ് ജനറൽ ക്യാപ്റ്റൻ കിരൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്പോർട്സ് കോഡിനേറ്റർ സന്തോഷ് മരുതോലിൽ, സ്റ്റുഡൻ്റ് കോഡിനേറ്റർ ആയ ഉമ്മർ മുക്താർ, മുഹമ്മദ് സമീർ, അഭിനാഥ് എന്നിവർ നേതൃത്വം പരിപാടികൾക്ക് നേതൃത്വം നൽകി.