Kerala

പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കാസർകോട് 59കാരൻ അറസ്റ്റിൽ

പിരിവിനെന്ന പേരിൽ വീട്ടിലെത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കാസർകോട് കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി പി ഖാലിദിനെയാണ്(59) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്

കഴിഞ്ഞ ദിവസം നീലേശ്വരം സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് സംഭവം. ഇയാൾ പിരിവിനെത്തിയപ്പോൾ താൻ മാത്രമേ വീട്ടിൽ ഉള്ളൂവെന്നും കയ്യിൽ പണമില്ലെന്നും കുട്ടി പറഞ്ഞു. ഇതോടെ ഇയാൾ കുട്ടിയെ കയറി പിടിക്കുകയായിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഇവർ ഖാലിദിനെ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിനെ ഏൽപ്പിച്ചത്.
 

See also  രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് നോട്ടീസ്

Related Articles

Back to top button