Kerala

നെടുമങ്ങാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു

തിരുവനന്തപുരം നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. 

നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

കിഴക്കേകോട്ട നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടത്തിൽ ആർക്കും പരുക്കില്ല.
 

See also  പി പി ദിവ്യ അധിക്ഷേപിച്ചതിനുള്ള മനോവിഷമത്തിൽ നവീൻ ബാബു ജീവനൊടുക്കി; സർക്കാർ സത്യവാങ്മൂലം

Related Articles

Back to top button