Kerala
ദേവസ്വം ബോർഡ് അംഗങ്ങൾ ആർക്കോ വേണ്ടി പ്രവർത്തിച്ചെന്ന് എസ് ഐ ടി; മിനുട്‌സ് ബുക്ക് പിടിച്ചെടുത്തു

ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചെന്ന് എസ് ഐ ടി. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എസ് ഐ ടി ഇക്കാര്യം പറയുന്നത്. രേഖകളിൽ നിന്ന് തന്നെ അട്ടിമറി വ്യക്തമാണെന്നും എസ് ഐ ടി പറയുന്നു.
2019ൽ സ്വർണപ്പാളിയും കട്ടിളയും കൈമാറാൻ തീരുമാനിച്ച ദേവസ്വം മിനുട്‌സ് ബുക്ക് എസ്‌ഐടി പിടിച്ചെടുത്തു. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെട്ടപ്പോഴാണ് രേഖകൾ കൈമാറിയതെന്നും എസ്‌ഐടി പറയുന്നു
കവർച്ച മറയ്ക്കാൻ ബോർഡ് ശ്രമിച്ചെന്ന നിഗമനത്തിലാണ് കോടതിയും എത്തിച്ചേർന്നത്. ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും മാത്രമായി അന്വേഷണം ഒതുക്കരുതെന്നും പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നും കോടതി നിർദേശിച്ചതും ഈ സാഹചര്യത്തിലാണ്