Kerala
പെരുമ്പാവൂരിൽ ഫാക്ടറിയിൽ ചാരം തള്ളുന്ന ടണലിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പെരുമ്പാവൂർ ഓടയ്ക്കാലിലെ റൈസ്‌കോ കമ്പനിയിലാണ് അപകടം. ബിഹാർ സ്വദേശി രവി കിഷനാണ് മരിച്ചത്.
ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ രവി കിഷൻ കാൽ വഴുതി വീഴുകയായിരുന്നു. ഒരാഴ്ച മുമ്പ് മാത്രമാണ് രവി കിഷൻ ഇവിടെ ജോലിയിൽ ചേർന്നത്. ടണലിലേക്ക് ചാരം തള്ളുന്നതിനിടെ അബദ്ധത്തിൽ അകത്തേക്ക് വീഴുകയായിരുന്നു
കൂടെ ജോലി ചെയ്തിരുന്ന ആളുകൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയർ ഫോഴ്‌സ് എത്തി പുറത്ത് എത്തിച്ചപ്പോഴേക്കും തൊഴിലാളി മരിച്ചിരുന്നു.