ഒളിമ്പിക്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

കൂടരഞ്ഞി:ഓയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററും സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബും ചേർന്ന് വിദ്യാർത്ഥികൾക്കായി ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഒയിസ്ക ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. അജു പ്ലാക്കാട്ട് മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ ജെഫിൻ ജോസഫ്, മുഹമ്മദ് റിഷാൽ, അശ്വിൻ ലിത്തേഷ് എന്നിവരും യു പി വിഭാഗത്തിൽ ജൂഡ് ഷിൻ്റോ, ഡെൽന ബിജു, എവിൻ ഡേവിസ് ബൈജു എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ സ്വാഗതമാശംസിച്ച സമാപന ചടങ്ങിൽ സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ജോബിൻ കണ്ണാട്ട് വിജയികൾക്ക് മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.
ജയ്സൺ മാസ്റ്റർ മങ്കര, ജോഷി ആലുങ്കൽ, ഷിന്റോ മാനുവൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി സൗമ്യ റോസ് മാർട്ടിൻ, ശ്രീമതി ആശ ആന്റണി ഒയിസ്ക പ്രതിനിധികളായ സജി പെണ്ണാപറമ്പിൽ, ജോബി പുതിയേടത്ത്, ജോസ് മൂക്കിലക്കാട്ട്, അനൂപ് മണിമലയിൽ, ബേബി പുറവക്കാട്ട്, രാജു പുഞ്ചത്തറപ്പിൽ, ബിജു നിറം, ഷാജി കടമ്പനാട്, ബിജു മറ്റത്തിൽ എന്നിവർ പങ്കെടുത്തു.