Kerala

കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയപ്രേരിതമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ

എൻ എം വിജയന്റെ ആത്മഹത്യയിൽ തന്നെ പ്രതി ചേർത്തത് രാഷ്ട്രിയ പ്രേരിതമെന്ന് ഐസി ബാലകൃഷ്ണൻ എം എൽ എ. കേസിനെ നിയമപരമായി നേരിടുമെന്നും എംഎൽഎ പറഞ്ഞു. കേസിൽ ഭയപ്പാടില്ലെന്നും, കോടതി നിർദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു

കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നും വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രണ്ടും കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം തലവൻ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുൾ ഷെരീഫ് കുറ്റപത്രം സമർപ്പിച്ചത്.

കുറ്റ പത്രത്തിൽ നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകൾ, വിജയനുമായി നേതാക്കൾ നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പിങ്ങുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ, വിജയന്റെ ഡയറിയിലെ വിശദാംശങ്ങൾ എന്നിവയെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒന്നര കോടിയോളംരൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

See also  ശ്രീക്കുട്ടിയുടെ എംബിബിഎസ്‌ ബിരുദം അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കും; പ്രതികൾ രാസലഹരിക്കും അടിമകൾ

Related Articles

Back to top button