Kerala

വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വേണമെന്ന പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദേഹം. അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞതെന്നും ശിവൻകുട്ടി പരിഹസിച്ചു

സുരേഷ് ഗോപി പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ കലുങ്കിന്റെ അവിടെ വന്നിരുന്ന് വർത്താനം പറയുന്നത്. കലുങ്കിസമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സുരേഷ് ഗോപി വായിൽ തോന്നിയത് വിളിച്ചു പറയുകയാണ്. പാവപ്പെട്ടവൻ പരാതിയുമായി വന്നാൽ അടിച്ചോടിക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു. 

കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടു. ഇയാൾ ഇനി സിനിമയിൽ അഭിനയിക്കാൻ പോയാൽ 8 നിലയിൽ പൊട്ടുമെന്നും അതുകൊണ്ട് ഉള്ള ജോലി തീർത്തിട്ട് പോകുന്നതാവും നല്ലതെന്നും മന്ത്രി പരിഹസിച്ചു.

See also  സമയദോഷം കൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തത്; കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ടെന്ന് തോമസ് കെ തോമസ്

Related Articles

Back to top button