Kerala

സ്‌കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് കുട്ടി; ഹിജാബ് വിവാദത്തിൽ ഹൈക്കോടതി ഹർജി തീർപ്പാക്കി

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി ഹൈക്കോടതി തീർപ്പാക്കി. സ്‌കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർ നടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നതു കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്‌കൂളിന്റെ അഭിഭാഷക വാദിച്ചു. എന്നാൽ വിഷയം രമ്യമായി പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ കക്ഷികളും തുടർ നടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുകയായിരുന്നു

ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കാത്ത സ്‌കൂൾ നടപടിയിൽ വീഴ്ച കണ്ടെത്തി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌കൂൾ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ഹർജിയിൽ കുട്ടിയുടെ ്ച്ഛനും കക്ഷി ചേരുകയായിരുന്നു.
 

See also  കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

Related Articles

Back to top button