Sports

വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. രാവിലെ 9 മണിക്ക് സിഡ്‌നിയിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായി കഴിഞ്ഞു. ഇന്ന് കൂടി തോറ്റാൽ ചരിത്രത്തിലെ ആദ്യ വൈറ്റ് വാഷാകും ഇന്ത്യക്ക് നേരിടേണ്ടി വരിക. ഈ നാണക്കേട് ഒഴിവാക്കാൻ വേണ്ടിയാണ് ഇന്ത്യ സിഡ്‌നിയിൽ ഇറങ്ങുക

വിരാട് കോഹ്ലിയിലേക്കാണ് ആരാധകരുടെ ശ്രദ്ധ അത്രയും. ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്ലി സിഡ്‌നിയിൽ ഫോമിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് ആരാധകർ. ഇന്നും പരാജയപ്പെട്ടാൽ കോഹ്ലി വിരമിച്ചേക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. 

ഗില്ലിന്റെ ക്യാപ്റ്റൻസിയും ചോദ്യചിഹ്നമായി ഉയരുകയാണ്. രോഹിതിനെ മാറ്റി ഗില്ലിനെ നായകസ്ഥാനം ഏൽപ്പിച്ച സെലക്ടർമാരുടെ തീരുമാനവും വീണ്ടും ചർച്ചയാകും. ഗില്ലിനും ഇതുവരെ പരമ്പരയിൽ തിളങ്ങാനായിട്ടില്ല. ഇന്ന് ജയ്‌സ്വാളിന് അവസരം നൽകാനും സാധ്യതയുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് സിഡ്‌നിയിലേത്‌
 

See also  ലിയോണിന്റെ ഷെർക്കിക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് 'സ്വപ്ന' കൈമാറ്റം; 30 മില്യൺ പൗണ്ടിന്റെ ഡീൽ പൂർത്തിയായി

Related Articles

Back to top button