Kerala

എന്ത് സമ്മർദമാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് പറയണമെന്ന് സതീശൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്ത് സമ്മർദമാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് പറയണം. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി

സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളത്. മുഖ്യമന്ത്രിക്ക് മേൽ സമ്മർദം ചെലുത്തുന്നത് സംഘപരിവാറാണ്. പത്താം തീയതി നടന്ന കൂടിക്കാഴ്ചയിൽ എന്തോ നടന്നിട്ടുണ്ട്. 16ന് ഒപ്പുവെച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി

്ശബരിമലയിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ കാര്യങ്ങളും ശരിയായി. ദേവസ്വം ബോർഡിനെ പുറത്താക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. മെസിയുടെ വരവ് രാഷ്ട്രീയമായി ഉപയോഗിക്കാൻ കായികമന്ത്രി ശ്രമിച്ചു. ഇനി മെസി ചതിച്ചാശാനേ ന്നെ് പറയുമോയെന്നും സതീശൻ ചോദിച്ചു.
 

See also  ഓണാഘോഷത്തിനിടെ സംഘർഷം: യുവതിയടക്കം മൂന്ന് പേർക്ക് വെട്ടേറ്റു; നാല് പേർ പിടിയിൽ

Related Articles

Back to top button