Kerala
പിഎം ശ്രീ കരാറിൽ ഒപ്പിട്ട വിവരം സിപിഎം മന്ത്രിമാരും അറിഞ്ഞില്ല; എല്ലാം നടന്നത് അതീവ രഹസ്യമായി

പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. കരാറിൽ ഒപ്പുവെക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും അറിഞ്ഞില്ല. സിപിഎം മന്ത്രിമാർ പോലും ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സർക്കാർ വിശ്വാസത്തിലെടുത്തില്ലെന്നാണ് വിവരം
ഒരു കൂടിയാലോചനയും നടത്താതെയാണ് സർക്കാരിന്റെ തീരുമാനം. അതേസമയം പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച സിപിഎം അനുനയ നീക്കവും ശക്തമാക്കി. ഇന്ന് സിപിഐ ആസ്ഥാനത്ത് മന്ത്രി വി ശിവൻകുട്ടി നേരിട്ട് എത്തിയിരുന്നു
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി വി ശിവൻകുട്ടി ചർച്ച നടത്തി. സിപിഎം നിർദേശ പ്രകാരമായിരുന്നു മന്ത്രിയുടെ സന്ദർശനം. സിപിഐ മന്ത്രിയായ ജിആർ അനിലും ബിനോയ് വിശ്വത്തിനൊപ്പമുണ്ടായിരുന്നു.


