Kerala

കാമുകനുമായി പിണങ്ങി; പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവതി, രക്ഷപ്പെടുത്തി പോലീസ്

ഇടുക്കി കാളിയാർ പാലത്തിൽ നിന്ന് പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. കാളിയാർ പോലീസും നാട്ടുകാരനായ യുവാവും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. 

്കുമളി സ്വദേശിനിയായ 26കാരി രാത്രി കാർ ഓടിച്ചെത്തിയാണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറത്ത് ഒരു വിവാഹ ചടങ്ങിൽ വന്നതായിരുന്നു യുവതി. ഇവിടെ നിന്ന് കാറെടുത്ത് പാലത്തിൽ എത്തുകയായിരുന്നു. യുവതി പുഴയിൽ ചാടുന്നത് ഇതുവഴി വന്ന ഒരാൾ കാണുകയും പിന്നാലെ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. 

കാമുകനുമായുള്ള പിണക്കത്തെ തുടർന്നായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. പുഴയിലെ പുല്ലിൽ പിടിച്ച് കിടന്നതിനാലാണ് യുവതി മുങ്ങിപ്പോകാതിരിക്കാൻ കാരണമെന്നും പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
 

See also  പിപി ദിവ്യയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി; ഒറ്റവരി പ്രസ്താവന ഇറക്കി സിപിഎം ജില്ലാ കമ്മിറ്റി

Related Articles

Back to top button