ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച അവസാനിച്ചു; സിപിഐ മന്ത്രിമാർ പിണറായിയെ കാണുന്നു

പിഎം ശ്രീ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ്
കെ രാജൻ, ജിആർ അനിൽ, പി പ്രസാദ് എന്നിവരാണ് മുഖ്യമന്ത്രിയുമായി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ ബിനോയ് വിശ്വവുമായി ഒരു മണിക്കൂറോളം നേരമാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ചർച്ചയെ പോസിറ്റിവായി കാണുന്നുവെന്നാണ് ബിനോയ് വിശ്വം കൂടിക്കാഴ്ചക്ക് മുമ്പ് പ്രതികരിച്ചത്
സിപിഐ എക്‌സിക്യൂട്ടീവ് യോഗം വൈകിട്ട് തുടരും. ഇതിന് ശേഷമാകും സിപിഐയുടെ അന്തിമ തീരുമാനം ഉണ്ടാകുക. വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്‌സിക്യൂട്ടിവിൽ ഉയർന്ന പൊതുവികാരം.



