മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല, വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്ന് ബിനോയ് വിശ്വം

പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം. എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐയുടെ കമ്മിറ്റി കൂടാൻ പോകുകയാണ്. കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളും. ചർച്ചയുടെ എല്ലാ വാതിലും എൽഡിഎഫിൽ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചതായി വാർത്ത വന്നിരുന്നു. കരാറിൽ ഒപ്പിട്ടതിനാൽ പിന്നോട്ടു പോകുക പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ധരിപ്പിച്ചതായാണ് വാർത്ത വന്നത്.



