Kerala
കോട്ടയം പള്ളിക്കത്തോട് സ്‌കൂളിന് നേർക്ക് ആക്രമണം; വാതിലും ജനലുമൊക്കെ തകർത്ത നിലയിൽ

കോട്ടയം പള്ളിക്കത്തോട് സ്‌കൂളിന് നേർക്ക് ആക്രമണം. ഇളമ്പള്ളി സർക്കാർ യുപി സ്‌കൂളിന് നേർക്കാണ് ആക്രമണം നടന്നത്. സ്‌കൂളിന്റെ ജനലും വാതിലും തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരും വിദ്യാർഥികളുമാണ് സ്‌കൂളിന്റെ വാതിൽ തകർത്ത നിലയിലും ജനൽച്ചില്ലുകൾ പൊട്ടിച്ച നിലയിലും കണ്ടത്.
കല്ലും കുപ്പിയും എറിഞ്ഞാണ് ആക്രമണം നടത്തിയത്. സ്‌കൂളിൽ സിസിടിവി സംവിധാനം ഇല്ല. വിരലടയാള വിദഗ്ധരെ എത്തിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.


