Kerala

കേരളത്തിൽ കോൺഗ്രസിന് 100 ശതമാനം വിജയമുറപ്പെന്ന് ഖാർഗെ; അതൃപ്തി വ്യക്തമാക്കി കെ സുധാകരൻ

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചതായി കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരൻ ചില കാര്യങ്ങൾ തന്നോട് പറഞ്ഞതായി എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെയും സ്ഥിരീകരിച്ചു

നേതാക്കളുടെ ഫീഡ്ബാക്ക് പ്രധാനമാണ്. അതെല്ലാം ചർച്ച ചെയ്യും. കേരളത്തിൽ 100 ശതമാനവും വിജയിക്കും. മുഖ്യമന്ത്രി മുഖം ആരെന്ന് മാധ്യമങ്ങൾ ആരെയെങ്കിലും നിർദേശിച്ചാൽ നമുക്ക് ചർച്ച ചെയ്യാമെന്നും ഖാർഗെ പറഞ്ഞു. 

നേതാക്കളാണ് പാർട്ടിക്കുള്ളിൽ അനൈക്യമുണ്ടാക്കുന്നതെന്നായിരുന്നു സുധാകരന്റെ വിമർശനം. അനൈക്യം ശരിയാക്കിയാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു. പറയേണ്ടത് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും സുധാകരൻ പ്രതികരിച്ചു.
 

See also  വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

Related Articles

Back to top button