Kerala

തിരുവനന്തപുരത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതി സ്ഥിരം മദ്യപാനി

തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശിയും റിട്ടയേഡ് പോലീസ് മിനിസ്റ്റീരിയൽ സ്റ്റാഫുമായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാർ (51) ആണ് പ്രതി. ഇയാൾ റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ്. 

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വിജയകുമാരി വഴക്കു പറഞ്ഞതാണ് കൊലപാതകത്തിന് കാരണം. വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുമുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു മകൻ അജയകുമാർ. 

ബഹളം കേട്ട് അയൽവാസികളാണ് പോലീസിനെ വിളിച്ചത്. എന്നാൽ പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. അജയകുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

See also  ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Related Articles

Back to top button