Sports

എന്ത് മൈറ്റി ഓസീസ്, ഓസ്‌ട്രേലിയ ഒക്കെ തീർന്ന്, ജെമി തീർത്ത്: ഇന്നലെ പിറന്ന റെക്കോർഡുകൾ

വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയ ഐതിഹാസിക ജയം സമാനതകളില്ലാത്തത്. തോൽവിയറിയാതെ 16 മത്സരങ്ങളെന്ന ഖ്യാതിയുമായി എത്തിയ മൈറ്റി ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ജെമീമ റോഡ്രിഗസ് സെഞ്ച്വറിയുമായും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അർധ സെഞ്ച്വറിയുമായും കളം വാണപ്പോൾ പിറന്നത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്

വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് കൂടിയാണ് ഇന്നലെ പിറന്നത്. ഇതേ ടൂർണമെന്റിൽ തന്നെ ലീഗ് ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 331 റൺസ് ചേസ് ചെയ്ത റെക്കോർഡാണ് ഇന്ത്യ തകർത്തത്. അതും ഓസ്‌ട്രേലിയക്കെതിരെ തന്നെയാണെന്നത് മധുരപ്രതികാരം കൂടിയായി മാറി

ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ആദ്യ 300 റൺസ് ചേസ് കൂടിയാണിത്. അതും വനിതാ, പുരുഷ ടീം വ്യത്യാസമില്ലാതെയുള്ള റെക്കോർഡ്. നോക്കൗട്ട് റൗണ്ടിൽ 300 റൺസിലധികം വിജയകരമായി പിന്തുടർന്ന ആദ്യ ടീമായി ഇന്ത്യ മാറി. 

ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ് കുറിച്ചതും ഇന്നലെയായിരുന്നു. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിലെ 678 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന മാച്ച് അഗ്രഗേറ്റ്. ഇന്നലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിൽ പിറന്നത് 679 റൺസാണ്.
 

See also  വീണ്ടും രക്ഷാദൗത്യം: നിതീഷ് കുമാർ റെഡ്ഡിക്ക് സെഞ്ച്വറി, വാഷിംഗ്ടൺ സുന്ദറിന് അർധശതകം

Related Articles

Back to top button