Kerala

നെയ്യാറ്റിൻകരയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി; രക്ഷിക്കാൻ ചാടിയ സഹോദരനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നെയ്യാറ്റിൻകരയിൽ യുവതി കിണറ്റിൽ ചാടി മരിച്ചു. 100 അടിയിലേറെ താഴ്ചയുള്ള കിണറ്റിലാണ് യുവതി ചാടിയത്. രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്‌സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്രയാണ്(26) മരിച്ചത്. 

സഹോദരൻ ഭുവനേന്ദ്ര(22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുകയായിരുന്നു. അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് അർച്ചനേന്ദ്ര കിണറ്റിൽ ചാടിയത്.

ഭർത്താവുമായിട്ടായിരുന്നില്ല പ്രശ്‌നം. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങിയപ്പോഴാണ് ഭുവനേന്ദ്ര അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് ഇയാളെ രക്ഷപ്പെടുത്തി. രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്.
 

See also  മേയർ പദവി നഷ്ടമായത് അവസാന നിമിഷം; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖ

Related Articles

Back to top button