Kerala

അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം; ജനങ്ങളെ ഭരണം ഏൽപ്പിച്ചാൽ വീട് പണിത് തരാമെന്ന് സുരേഷ് ഗോപി

അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാണിക്കരുത്. അഞ്ച് വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ ഭരണം ഏൽപ്പിക്കു, വീട് പണിത് തരാമെന്നും കേന്ദ്ര സഹമന്ത്രി അവകാശപ്പെട്ടു

കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നരയേക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മീഷന് നൽകാനുള്ള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുരേഷ് ഗോപി

എംപിക്ക് പദ്ധതികൾ നേരിട്ട് നടത്താൻ നിയമം വേണം. ചാവക്കാട് ഹൈമാ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുമതി തരുന്നില്ല. ജനങ്ങൾക്കാണ് നഷ്ടം. നിസഹകരണമാണ് എല്ലായിടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു
 

See also  പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Related Articles

Back to top button