Kerala

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

സിഎംആർഎൽ മാസപടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ, എക്സാലോജിക്ക്, സിഎംആർഎൽ ഉടമകൾ എന്നിവരാണ് എതിർകക്ഷികൾ. മടിയിൽ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം.

മടിയിൽ കനമില്ല, തന്റെ കൈകൾ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നത്. എനിക്ക് നേരെ പിണറായി വിജയൻ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നു എന്ന വാർത്ത വന്നപ്പോൾ നിങ്ങളെ പോലുള്ളവർ എന്നെ സമീപിച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നുള്ളതായിരുന്നു എന്റെ ആദ്യ പ്രതികരണം. 

എനിക്കെതിരെ വിജിലൻസ് അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഞാൻ അതിനെതിരെ കോടതിയിൽ പോകും. അന്വേഷണവുമായി സഹകരിക്കുന്നു  മാത്യു കുഴൽനാടൻ പറഞ്ഞു. അഹമ്മദ് മുസ്താഖിന്റ ബെഞ്ചാണ് പരിഗണിക്കുക. നേരത്തെ സിഎംആർഎൽ മാസപടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയതാണ്.

See also  വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധിയും മരവിപ്പിച്ചു

Related Articles

Back to top button